---
title: "പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം"
english_title: "Two youths die in tragic motorcycle collision in Ponnani"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350708/Two youths die in tragic motorcycle collision in Ponnani"
published_at: "2026-03-31T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb47d3909cd_1001171738.jpg"
keywords: []
---

# പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

> **Lead Summary:** ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു.

## Article Content

ദേശീയ പാതയിലെ സർവീസ് റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു.

പൊന്നാറി എം.എ ബോയ്‌സ് സ്കൂ‌ളിലെ പ്ലസ്‌ വിദ്യാർഥി പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ല‌ം (19), പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയും പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിൻ്റെ മകനുമായ അൻസിഫ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച‌ രാത്രി 10നായിരുന്നു അപകടം. പൊന്നാനി ബർളി കുളത്തിന് അടുത്തുള്ള ദേശീയപാതയിലെ സർവീസ് റോഡിൽ വച്ച് എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350708/Two youths die in tragic motorcycle collision in Ponnani)